Ticker

6/recent/ticker-posts

കാരുണ്യത്തിന്റെ കൈത്താങ്ങ്: എസ്.എം.എ ബാധിതരായ മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി തോട്ടുമുക്കത്ത് ഇന്ന് ചായസൽക്കാരവും ഗാനമേളയും

 



തോട്ടുമുക്കം: എസ്.എം.എ (സ്പൈനൽ മസ്കുലർ അട്രോഫി ടൈപ്പ് 2) എന്ന അപൂർവ്വ ജനിതക രോഗത്തോട് പൊരുതുന്ന ഒരു വയസ്സും എട്ട് മാസവും പ്രായമുള്ള മൂന്ന് സഹോദരങ്ങളുടെ (Triplets) ജീവൻ രക്ഷിക്കാനുള്ള ചികിത്സാ ധനസമാഹരണത്തിനായി തോട്ടുമുക്കം ജനകീയ കൂട്ടായ്മയും ഓട്ടോ യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന 'ചായ സൽക്കാരവും ഗാനമേളയും' ഇന്ന് (2026 നവംബർ 14 ശനി) പള്ളിത്താഴെ വെച്ച് നടക്കുന്നു.


കുഞ്ഞുങ്ങളുടെ തുടർചികിത്സയ്ക്കായി 50 കോടി രൂപയോളം ചെലവ് വരുന്നതിനാൽ, കുടുംബത്തിന് അസാധ്യമായ ഈ വലിയ തുക ഒരുമിച്ച് കണ്ടെത്താനാണ് നാട് കൈകോർക്കുന്നത്. ചടങ്ങിന്റെ ഭാഗമായി അജിനാസ് കൂടരഞ്ഞി നയിക്കുന്ന പ്രത്യേക ഗാനമേളയും അരങ്ങേറും. രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 12:00 വരെയും, ഉച്ചയ്ക്ക് ശേഷം 3:00 മുതൽ രാത്രി 8:00 വരെയുമാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.


സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരാകുന്നുണ്ട്. നാടിന്റെ നാനാഭാഗത്തുനിന്നും നിരവധി പേർ ഈ കാരുണ്യ കൂട്ടായ്മയിൽ പങ്കാളികളാകും. കുരുന്നുകളുടെ ചികിത്സാ സഹായ നിധിയിലേക്ക് കഴിയുന്നത്ര സംഭാവനകൾ നൽകി ഈ മഹത്തായ ജീവകാരുണ്യ ദൗത്യത്തിൽ പങ്കാളികളാകാൻ മുഴുവൻ ജനങ്ങളോടും സംഘാടകർ അഭ്യർത്ഥിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍