തോട്ടുമുക്കം : മലയോര മേഖല KSRTC ഫോറത്തിന്റെ 13 ആം വാർഷികത്തോടനുബന്ധിച്ചു വളരെ തിരക്കേറിയ കുഴിനക്കിപ്പാറ പാലം ജംഗ്ഷനിൽ സ്ഥല സൂചന ബോർഡ് സ്ഥാപിച്ചു മാതൃകയായി. ഒരേ സമയം അരീക്കോട് -തിരുവമ്പാടി ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ ഈ ജംഗ്ഷനിൽ എത്തുമ്പോൾ സ്ഥല സൂചന ബോർഡുകളുടെ പോരായ്മ മൂലം ദൂര സ്ഥലങ്ങളിൽ നിന്നുമുള്ള വാഹന യാത്രകാർ കഷ്ടപ്പെടുന്ന അവസ്ഥ ശ്രദ്ധയിൽപെട്ടപ്പോൾ ആണ് മലയോര മേഖല KSRTC ഫോറം ഈ ഉദ്യമത്തിന് ഇറങ്ങി തിരിച്ചത്. ഈ മേഖലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കക്കാടംപൊയിൽ, തുഷാരാഗിരി, അരിപാറ എന്നിവിടങ്ങളിലേക്ക് ദിനം പ്രതി ധാരാളം വാഹനങ്ങളും, അരീക്കോട് - തിരുവമ്പാടി പ്രദേശങ്ങളിലെക്കുള്ള ബസുകളും ഈ വഴി കടന്നു പോകുന്നുണ്ട്. പള്ളിതാഴെ അങ്ങാടിക്ക് സമീപവും മലയോര മേഖല KSRTC ഫോറം സ്ഥല സൂചന ബോർഡ് സ്ഥാപിച്ചിരുന്നു.
0 Comments