Ticker

6/recent/ticker-posts

സ്കൂൾ വാർഷികവും യാത്രയയപ്പും


 സ്കൂൾ വാർഷികം പ്രോഗ്രാമുകളുടെ വീഡിയോ ലിങ്ക് .👇

https://www.youtube.com/live/I7nEAhtrkzA?si=5f3T9Al0kiWIrroc

 സ്കൂൾ വാർഷികവും യാത്രയയപ്പും

തോട്ടു മുക്കം: ചുണ്ടത്തു പൊയിൽ ഗവ. യു. പി. സ്കൂളിൻ്റെ 58 -ാമത് വാർഷികവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന പുഷ്പ റാണിടീച്ചറിൻ്റെ യാത്രയയപ്പും, ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് സ്കൂളിന് അനുവദിച്ച പെയിൻ്റിംഗ് പൂർത്തീകരണ ഉദ്ഘാടനവും ,സുമനസ്സുകളുടെ സഹകരണത്തോടെ പൂർത്തീകരിച്ച സ്കൂൾ മുറ്റം ഇൻ്റർലോക്ക് ഉദ്ഘാടനവും ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ജിഷ .സി.ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ശ്രീ. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചയോഗത്തിൽ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ.ഷിജോ ആൻ്റണി മുഖ്യപ്രഭാഷണം നടത്തുകയും സ്കൂളിലെ ദേശീയ ബോക്സിംഗ് ചാമ്പ്യൻ അലീന സാജുവിനെ ആദരിക്കുകയും ചെയ്തു. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ ശ്രീമതി ഹസനത്ത് കുഞ്ഞാണി  SSLC  A പ്ലസ് വിദ്യാർത്ഥികളെ ആദരിച്ചു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ബീന വിൻസെൻ്റ് പഠനമികവ് സമ്മാനദാനം നിർവ്വഹിച്ചു. ഊർങ്ങാട്ടിരി പഞ്ചായത്ത് 1-ാം വാർഡ് മെമ്പർ ശ്രീമതി ടെസി സണ്ണി സ്കൂളിലെസബ്ജില്ലാ, ജില്ലാതല പ്രതിഭകളെ ആദരിച്ചു. അരീക്കോട് എ. ഇ. ഒ .ശ്രീ. മൂസക്കുട്ടി കറളിക്കാടൻ  സ്കൂളിലെ എൽ.എസ്.എസ് ,യു.എസ്.എസ്. പ്രതിഭകളെ ആദരിച്ചു. റിട്ടയേർഡ് ഹെഡ്മാസ്റ്റർ കെ.ജെ.ജോസഫ് , കാരശ്ശേരി 5-ാം വാർഡ് മെമ്പർ ശ്രീമതി സി ജി സി ബി ,  എം.പി.ടി.എ. പ്രസിഡൻ്റ് ശ്രീമതി വിബിലരാജ്, പി.ടി.എ. വൈസ് പ്രസിഡൻ്റ് ശ്രീ.ഫ്രാൻസിസ് ജോൺ,ചുണ്ടത്തു പൊയിൽ NYASCപ്രസിഡൻ്റ് ശ്രീ. റോജൻ പി.ജെ, ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ്, അധ്യാപകരായ ശ്രീമതി പുഷ്പാണി ജോസഫ്, സിബി ജോൺ, സിനികൊട്ടാരത്തിൽ , അബ്ദുറഹിമാൻ എ.കെ, മാസ്റ്റർ മുഹമ്മദ് റിസ് വാൻ എന്നിവർ പ്രസംഗിച്ചു.

HM -റെജി ഫ്രാൻസിസ്

9495589977

































































Post a Comment

0 Comments