Ticker

6/recent/ticker-posts

ഹൈടെക് ടോയ്ലറ്റ് ഉദ്ഘാടനം ചെയ്തു

 


മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 2024- 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 

 പന്നിക്കോട് എ യു പി സ്കൂളിൽ പണി കഴിപ്പിച്ച ഹൈടെക് ടോയ്ലറ്റ് ഉദ്ഘാടനം ചെയ്തു.15 ലക്ഷം രൂപ ചിലവഴിച്ചാണ് 

ശുചിത്വമിഷൻ്റെയും ഫണ്ടുപയോഗിച്ച്

ആധുനിക സൗകര്യങ്ങളോട് കൂടിയ 10 ടോയ്ലറ്റുകൾ നിർമ്മിച്ചത്. നിലവിൽ 400 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പുതിയ ടോയ്ലറ്റ് ഏറെ ആശ്വാസമാവും.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബാബു പൊലുകുന്ന് അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ മറിയംകുട്ടി ഹസ്സൻ, ആയിഷ ചേലപ്പുറം, പഞ്ചായത്തംഗങ്ങളായ യു പി മമ്മദ്, കരീം പഴങ്കൽ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ ആർ.ജിഷ,

മുക്കം പ്രസ് ക്ലബ് പ്രസിഡൻ്റ് സി. ഫസൽ ബാബു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഹരിദാസൻ പരപ്പിൽ, മജീദ് പുതുക്കുടി, സി. ഹരീഷ്, ബാബു മൂലയിൽ, സ്കൂൾ മാനേജർ സി. കേശവൻ നമ്പൂതിരി, എം.പി.ടി.എ പ്രസിഡൻ്റ് റസീന മജീദ് തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് ബഷീർ പാലാട്ട് സ്വാഗതവും പ്രധാനാധ്യാപിക സജ്നി നന്ദിയും പറഞ്ഞു

ചിത്രം:

Post a Comment

0 Comments