Ticker

6/recent/ticker-posts

പ്രതിഭാസംഗമവും കാവ്യാലാപന സദസ്സും നടത്തി.

 


    ജെയിംസ് അഗസ്റ്റിൻ മാസ്റ്റർ ഉണർവ്ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ 2024-25 വർഷം SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 27 വിദ്യാർത്ഥികളെയും USS , ഡിഗ്രി പരീക്ഷകളിൽ വിജയിച്ച ഗ്രന്ഥാലയം അംഗങ്ങളുടെ കുട്ടികളേയും ആദരിച്ചു. ചടങ്ങ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. കാവ്യാലാപന സദസ്സ് ശ്രീ ജോർജ് എൻ മാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു തുടർന്ന് മോട്ടിവേഷൻ ക്ലാസും നടന്നു. ചടങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികൾ കവിതകൾ അവതരിപ്പിച്ചു. നാടിന്റെ ഗായകൻ ശ്രീ എം ജി ഭാസ്കരൻ, കുമാരി അനീറ്റ ജോൺ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ശ്രീ കെ എസ് വിനോദ് മാസ്റ്റർ പ്രഭാഷണവും കവിതയും അവതരിപ്പിച്ചു. സെക്രട്ടറി  ശിവദാസൻ മാസ്റ്റർ സ്വാഗതവും ശ്രീ ടോമി മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments