*
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ ചെലവഴിച്ച് പ്രവൃത്തി പൂർത്തീകരിച്ച കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിന്റെയും, പഞ്ചായത്തിലെ വിവിധ പദ്ധതികളുടെയും ഉദ്ഘാടനം
14/6/25 (ശനി) നടക്കും. വെെകീട്ട് 4 മണിക്ക് ജി എം യൂ പി സ്കൂളിൽ വച്ച് നടക്കുന്ന ചടങ്ങ്
വയനാട് എം.പി പ്രിയങ്ക ഗാന്ധി ഉദ്ഘാടനം ചെയ്യും.ജനപ്രതിനിധികളും സാമുഹ്യ- രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, വൈസ് പ്രസിഡന്റ് അറിയിച്ചു.
0 Comments