ഗോതമ്പറോഡ്: അന്താരാഷ്ട്ര യോഗദിനാചരണത്തിൻ്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയിൽ വിവിധ പരിപാടികൾ നടന്നു.വനിതകൾ ക്കു യോഗ പരിശീലനം, ബോധവൽക്കരണ ക്ലാസ് തുടങ്ങിയ പരിപാടികളാണ് നടന്നത്. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. മറിയം കുട്ടി ഹസ്സൻ അധ്യക്ഷത വഹിച്ചു. 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് യോഗ പരിശീലനത്തിനായി ഗ്രാമപഞ്ചായത്ത് ആവിഷ്ക്കരിച്ച പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ ദിവ്യ ഷിബു നിർവഹിച്ചു. ജീവിത ശൈലി രോഗങ്ങൾക്ക് യോഗ എന്ന വിഷയത്തിൽ ഡോ; കൃഷ്ണേന്ദു ക്ലാസെടുത്തു.
ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം, മെഡിക്കൽ ഓഫീസർ ഡോ: കേശിനി, ഫാർമസിസ്റ്റ് രാജൻ തുടങ്ങിയവർ സംസാരിച്ചു
0 Comments