തോട്ടുമുക്കം സെന്റ് തോമസ് ഹൈ സ്കൂളിൽ ജൂൺ 19 വായനദിനതൊടാനുബന്ധിച്ചു നടത്തുന്ന വായന വാരാചരണത്തിനു തുടക്കം കുറിച്ചു. ഹെഡ് മിസ്ട്രെസ് സിസി ടീച്ചർ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികൾക്ക് തുടക്കം കുറച്ചു. സ്കൂൾ ലൈബ്രറി നവീകരണം, ക്ലാസ്സ് ലൈബ്രറി ശാക്തീകരണം, പത്ര വായന മത്സരം, സാഹിത്യ ക്വിസ്, പോസ്റ്റർ രചന മത്സരം, കവിത രചന മത്സരം എന്നീ മത്സര ഇനങ്ങൾ നടത്തപെടും. വായന ദിനത്തോട് അനുബന്ധിച്ചു പ്രത്യേക അസംബ്ലീ കൂടുകയും കുട്ടികളുടെ നേതൃത്വത്തിൽ പ്രതിജ്ഞ, കവിതലാപനം, വായനദിന സന്ദേശം, പി എൻ പണിക്കരെ പരിചയപെടുത്തൽ എന്നീ പരിപാടികൾ നടത്തി. മലയാളം അധ്യാപിക സി. ലിസി ജോണും വിദ്യാർത്ഥികളായ ഫെമിൻ തെരെസ, സെറ ഉല്ലാസ്, കൃഷ്ണേന്തു, അലീന ജോഷി എഎന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി. ലൈബ്രറി നവീകരണം ആർട്ട് അദ്ധ്യാപകൻ സൂരജ് സാറിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു..
0 Comments