*മുതിർന്ന കർഷകരായി ജോൺ പി വി പുലക്കുടിയിൽ,മികച്ച ജൈവ കർഷകരായി ജെറാർഡ് ജോസഫ് കെവുള്ളിൽ, ജോർജ് കെ വി കൂട്ടിയാനിക്കൽ, സമ്മിശ്ര കർഷക കാറ്റഗറിയിൽ സെബാസ്റ്റ്യൻ പി വി പുവത്തോലിയിൽ , വനിതാ കർഷകയായി ത്രേസ്യാമ്മ മാത്തായി ചെങ്ങളം തകിടിലിൽ എന്നി തോട്ടുമുക്കം സ്വദേശികളാണ് അവാർഡ് നേടിയത് ഇവരെ തിരുവമ്പാടി എംഎൽഎ ശ്രീ സി കെ കാസിം ആദരിച്ചു*
കൊടിത്തൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത അഭിമുഖത്തിൽ 2026 ഓഗസ്റ്റ് 17 തിങ്കളാഴ്ച കർഷകദിനം ചെറുവാടി പാരമണ്ട് ഓഡിറ്റോറിയത്തിൽ വച്ച് വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കവിത ടീച്ചറുടെ അധ്യക്ഷതയിൽ തിരുവമ്പാടി എംഎൽഎ ശ്രീ സി കെ കാസിം അവർകൾ കർഷകരെ ആദരിക്കുകയും ചെയ്തു.
പരിപാടിയിൽ കൃഷി ഓഫീസർ രാജശ്രീ സ്വാഗതം പറഞ്ഞു, തുടർന്ന് ശ്രീ മജീദ് മൂലത്ത്, ശ്രീ ശുഹൈബ്, രേമതി കസ്ന ഹമീദ്, ശ്രീ അഹമ്മദ് കുട്ടി പി, ശ്രീമതി പ്രേമ ടീച്ചർ, ശ്രീ കെ സി മുഹമ്മദ് യൂസഫ്, സി ഹരീഷ്, നിസാർ ബാബു എ സി, രാജലക്ഷ്മി ആർ വി, ജിസ് സജി, അരുൺ ഈ, വികെ അബൂബക്കർ, മാത്യു തറപ്പുതൊട്ടിൽ, ബാബു മൂലയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കർഷകരെ ആദരിക്കുന്ന ചടങ്ങിൽ മുതിർന്ന കർഷകരായി ചിന്നൻ ആനപ്പാറക്കലിനെയും ജോൺ പി വി തോട്ടുമുക്കത്തെയും ആദരിച്ചു. മികച്ച ജൈവ കർഷകരായി ജെറാർഡ് ജോസഫ് കെവുള്ളിൽ, ജോർജ് കെ വി കൂട്ടിയാനിക്കൽ, അബ്ദുറഹിമാൻ കണിയാത്ത്, യൂസഫ് പാറപ്പുറത്ത് എന്നിവരെയും ആദരിച്ചു. സമ്മിശ്ര കർഷക കാറ്റഗറിയിൽ നിന്നും മൊയ്തീൻ ടിപി, സെബാസ്റ്റ്യൻ പി വി എന്നിവരെയും എസ് സി കാറ്റഗറിയിൽ നിന്നും മികച്ച കർഷകനായി ഉണ്ണി ചാത്തൻ തടായിലിനെ ആദരിച്ചു. മികച്ച യുവ ക്ഷീര കർഷകനായി അതുൽ N നെ ആദരിച്ചു. മികച്ച നെൽ കർഷകനായി അൻവർ ടി പി, വിദ്യാർത്ഥി കർഷകനായി മുഹമ്മദ് റഫാദ്, മട്ട് പാവ് കർഷകനായി ഉബൈദ് കോടിയത്തൂരിനെയും, യുവ കർഷകനായി അനസ് കെ മുപ്പരിച്ചാലിനെയും വനിതാ കർഷകയായി ത്രേസ്യാമ്മ മാത്തായി ചെങ്ങളം തകിടിലിനെയും ആദരിച്ചു.
കർഷക തൊഴിലാളി കാറ്റഗറിയിൽ നിന്നും ബീരാൻകുട്ടി കീഴ് കളത്തിൽ, ചാത്തോറ്റി, അബ്ദുല്ല എ കെ എന്നിവരെയും ആദരിച്ചു. പരിപാടിക്ക് കൃഷി അസിസ്റ്റന്റ് നിഷ കെ നന്ദി പറഞ്ഞുകൊണ്ട് പരിപാടി അവസാനിപ്പിച്ചു.





.jpg)
0 Comments